nss-camp

വർക്കല: നെടുങ്ങണ്ട എസ്.എൻ.വി എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് വിളബ്ഭാഗം എ.എം.ടി.ടി.ഐയിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സുനി.എസ് അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുരേഷ്ബാബു, മഞ്ജുഷ, ദീപാസുദേവൻ എന്നിവർ സംസാരിച്ചു. ആർ.അജി സ്വാഗതവും പ്രണജ നന്ദിയും പറഞ്ഞു.കാപ്പിൽ ഗവ.ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് പാളയംകുന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശൈലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പാളയംകുന്ന് ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി, കാപ്പിൽ ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വൃന്ദ, പി.ഒ മാത്യു, സുനിൽ.ജി.എസ്, മായ, മഞ്ജു, സുനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.ബീന സ്വാഗതം പറഞ്ഞു.