തിരുവനന്തപുരം: അഡ്വ.പിരപ്പൻകോട് വി.ശ്രീധരൻ നായരുടെ പത്താം ചരമവാർഷിക അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും നാളെ വൈകിട്ട് 6ന് വേളാവൂരിൽ നടക്കും. പിരപ്പൻകോട് ശ്രീധരൻ നായർ ഫൗണ്ടേഷനും പിരപ്പൻകോട് സ്മാരക സഹകരണ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് കൂടിയായ മുൻ എം.എൽ.എ പിരപ്പൻകോട് മുരളി അദ്ധ്യക്ഷത വഹിക്കും.ശ്രീധരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ്, നിയമജ്ഞനും കൊച്ചി നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.എൻ.കെ.ജയകുമാറിന് മന്ത്രി സമ്മാനിക്കും. ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു സംസാരിക്കും. ഡോ.എൻ.കെ. ജയകുമാർ, പിരപ്പൻകോട് സുഭാഷ്, കോലിയക്കോട് മഹേന്ദ്രൻ, അഡ്വ.ആർ.ജയദേവൻ നായർ, എം.എസ്.മധു, വി.സന്തോഷ് എന്നിവർ സംസാരിക്കും.