
ബാലരാമപുരം: ബഹുജന സമിതിയുടെ ക്രിസ്മസ് പുതുവത്സര മതേതര സംഗമം എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബഹുജന സമിതി പ്രസിഡന്റ് എം.നിസ്താറിന്റെ അദ്ധ്യക്ഷതയിൽ എം.വിൻസെന്റ് എം.എൽ.എ കേക്ക് മുറിച്ച് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി നേതാവ് റോയൽ സുരേഷ് തമ്പി കേക്ക് വിതരണവും, മുൻ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി പഴക്കിറ്റ് വിതരണവും, മുൻ തഹസിൽദാർ എസ്. കുമരേശൻ ചികിത്സാ സഹായവും, ബാലരാമപുരം കോൺഗ്രസ് പ്രസിഡന്റ് എ.എം.സുധീർ അഗതികളെ ആദരിച്ചു, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ പുതുവർഷ ദീപവും തെളിയിച്ചു. ബഹുജന സമിതിയുടെ 2022 ലെ മുൻ മന്ത്രി എം.വി.രാഘവൻ സ്മാരക അവാർഡ് വെങ്ങാനൂർ പഞ്ചായത്ത് സെക്രട്ടറി ആർ.ടി.ബിജുകുമാർ എം.എം.മണിയിൽ നിന്ന് ഏറ്റുവാങ്ങി. എം.എസ്. ഷിബുകുമാർ, കൊടങ്ങാവിള വിജയകുമാർ,ടൗൺ പഞ്ചായത്ത് മെമ്പർ ഇലാഹി സക്കീർ, ശബ്ദതരംഗം പത്രാധിപർ എം.എ. റഹിം, മുസ്ളിംലീഗ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി, ഗീതാഞ്ജലി പത്രാധിപർ കോട്ടുകാൽ ശ്യാമപ്രസാദ്, സി.എം.പി നേതാവ് ജെ.ഹയറുന്നിസ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.ക്രിസ്തുദാസ്, ബഹുജന സമിതി സെക്രട്ടറി വി.വിജയരാജ് എന്നിവർ സംസാരിച്ചു