k

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 894 വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ മൂലം കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്കുണ്ടാകുമായിരുന്ന തടസം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഇടപെടൽ മൂലം ഒഴിവായി. 25ന് കുവൈത്തിൽ നിന്നും തിരിക്കേണ്ടിയിരുന്നത് 180ഓളം യാത്രക്കാരാണ്. തടസത്തെക്കുറിച്ച് യാത്രക്കാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമായനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കെ.സുരേന്ദ്രൻ കത്തയച്ചു. വളരെ വേഗം ഇടപെട്ട കേന്ദ്രമന്ത്രി പകരം വിമാനം ഒരുക്കുകയും ചെയ്തു. യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിച്ച വ്യോമായാനമന്ത്രിക്ക് കെ.സുരേന്ദ്രൻ നന്ദി അറിയിച്ചു.