
കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം 4 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന റാലി നടത്തും. പ്രഭാത് ജംഗ്ഷനിലെ വിളക്കും തറ മൈതാനിയിൽ നിന്നാരംഭിച്ച് പ്ലാസ, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ,പഴയ ബസ്‌സ്റ്റാൻഡ് വഴി സ്റ്റേഡിയം കോർണറിൽ സമാപിക്കും.തുടർന്ന് പൊതുസമ്മേളനം ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എം.എൽ എ മുഖ്യപ്രഭാഷണം നടത്തും.