
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ജനുവരി 2023 സെഷൻ പിഎച്ച്.ഡി രജിസ്‌ട്രേഷന് www.research.keralauniversity.ac.in പോർട്ടലിൽ ജനുവരി 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലെൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജനുവരി 16ന് വൈകിട്ട് 5നകം രജിസ്ട്രാർക്ക് നൽകണം.
ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം - സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ, 2018 അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാത ജനുവരി 13 വരെയും, 150 രൂപ പിഴയോടെ ജനുവരി 18 വരെയും 400 രൂപ പിഴയോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/ എം. എസ്സി /എം.കോം (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2019 അഡ്മിഷൻ, 2017 അഡ്മിഷൻ - മേഴ്സി ചാൻസ് ) ഫെബ്രുവരി- 2023 പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി 13 വരെയും 150 രൂപ പിഴയോടെ ജനുവരി 18 വരെയും 400 രൂപ പിഴയോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ റെഗുലർ ബി.ടെക് (2008,2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ടൈം റീസ്ട്രക്‌ചേർഡ് അഞ്ചാം സെമസ്റ്ററിന്റെയും (2008 സ്‌കീം), ഏഴാം സെമസ്റ്റർ (2008,2013 സ്‌കീം) പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ ഡിസംബർ 31 വരെയും 400 രൂപ പിഴയോടെ ജനുവരി 7 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
സെപ്തംബറിൽ നടന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി. എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 4 മുതൽ അതത് കോളേജിൽ നടത്തും.
2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി എം. കോം എം.എസ്.ഡബ്ലിയു കൊവിഡ് സ്‌പെഷ്യൽ പരീക്ഷയിൽ എം.എ ഇംഗ്ലീഷ് എം.എസ്സി ഫിസിക്സ് എന്നിവയുടെ ഫലം പ്രൊഫൈലിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബി ടെക് (2020 സ്‌കീം, 2020 അഡ്മിഷൻ ,റെഗുലർ) യു.സി.ഇ.കെ മേയ് 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്‌കൃതം സ്‌പെഷ്യൽ വേദാന്ത, എം.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ, എം.എ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണം, എം.എ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ, എം.എ സംസ്‌കൃതം സ്‌പെഷ്യൽ ജ്യോതിഷ, എം.എം.സി.ജെ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ്),എം.എസ്.സി ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്റീഷൻ), എം.എസ്.സി ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ), എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്), എം.എസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ ആൻഡ് സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം)പാർട്ട് ടൈം 2009 അഡ്മിഷൻ (മേഴ്സി ചാൻസ്) വരെയുള്ള വിദ്യാർത്ഥികളുടെയും 2003 സ്‌കീം പാർട്ട് ടൈം ട്രാൻസിസ്റ്ററി വിദ്യാർത്ഥികളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ടെക് (2018 സ്‌കീം) യു.സി.ഇ.കെ (ഇപ്രൂവ്‌മെന്റ്) 2019 അഡ്മിഷൻ സപ്ലിമെന്ററി (2018 അഡ്മിഷൻ) ജനുവരി 2023 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ ബിടെക് പരീക്ഷ നവംബർ 2022 (പാർട്ട് ടൈം/ 2008, 2009 അഡ്മിഷനുകളുടെ മേഴ്സി ചാൻസ്, 2003 സ്‌കീം ട്രാൻസിറ്ററി വിദ്യാർത്ഥികൾ) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
ജനുവരി നാല് മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) ബി.എ / ബി.കോം / ബി.എസ്‌സി കംപ്യൂട്ടർ സയൻസ് / ബി.എസ്സി മാത്തമാറ്റിക്സ് / ബി.ബി.എ/ ബി.സി.എ പരീക്ഷകൾക്ക് ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം പരീക്ഷാകേന്ദ്രമായി ലഭിച്ചവർ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളും ജനുവരി 20ന് മുൻപായി ഹയർ എഡ്യൂക്കേഷൻ സർവേ പൂർത്തീകരിച്ച് വിവരങ്ങൾ https://aishe.gov.in വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഫോൺ : 9447310097