തിരുവനന്തപുരം: യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ (യു.സി.എം) നേതൃത്വത്തിൽ വിവിധ സഹകരണത്തോടെ ഐക്യ ക്രിസ്മസ് ആഘോഷം കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ സംഘടിപ്പിച്ചു. മലങ്കര കത്തോലിക്ക സഭാ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്തു.യു.സി.എം പ്രസിഡന്റ് ഡോ.കെ.ടി. ചെറിയാൻ പണിക്കർ അദ്ധ്യക്ഷനായി. ലഫ്. കേണൽ സജു ഡാനിയേൽ ക്രിസ്മസ് സന്ദേശം നൽകി.സാൽവേഷൻ ആർമി ദേവാലയ വികാരി ക്യാപ്റ്റൻ ജോമോൻ ജേക്കബ്, പ്രോഗ്രാം ചെയർമാൻ ഷെവ. ഡോ. കോശി എം. ജോർജ്ജ്, ജനറൽ സെക്രട്ടറി ബിജു ഉമ്മൻ, കൺവീനർ ജോസഫ് ഫെർണാണ്ടസ്,ജോയിന്റ് സെക്രട്ടറി വൽസ ജേക്കബ്, അംബ്രോസ് പി. തുടങ്ങിയവർ സംസാരിച്ചു.