
കാട്ടാക്കട:സംസ്ഥാന പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ.കാട്ടാക്കടയിൽ കേരള സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ജെ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മറുകിൽ ശശി ,ട്രഷറർ ആർ.രവികുമാർ ,മുൻ സംസ്ഥാന ട്രഷറർ ബി.സി.ഉണ്ണിത്താൻ, സംസ്ഥാന നേതാക്കളായ മാമ്പഴക്കര സദാശിവൻനായർ, സോമശേഖരൻനായർ, ബി.അരവിന്ദാക്ഷൻ, എ.വേലപ്പൻനായർ,സുശീല,സ്വാഗതസംഘം ഭാരവാഹികളായ എസ്.വി.ഗോപകുമാർ, മലയിൻകീഴ് ബി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.