വിതുര:ചെറ്റച്ചൽ മരുതുംമൂട് സിറാജുൽഇസ്ലാംജമാഅത്തിന്റെ നേതൃത്വത്തിൽ മർഹുംഹാജി എം.എം.അബ്ദുൽഖാദർ ഉസ്താദ് ആണ്ട് നേർച്ചയും,ദീനിവിജ്ഞാനസദസും അനുസ്മരണസമ്മേളനവും 29,30,31 തീയതികളിൽ നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് ഇ.എം.നസീറും ജനറൽസെക്രട്ടറി അയൂബ് വലിയവിളയും അറിയിച്ചു.29 ന് രാത്രി 7ന് ദീനിവിജ്ഞാനസദസ് മരുതുംമൂട് സിറാജുൽഇസ്ലാംജമാഅത്ത് ചീഫ് ഇമാം മുഹമ്മദ്ഷിജാദ് മന്നാനി ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് ഇ.എം.നസീർ അദ്ധ്യക്ഷത വഹിക്കും.തേവൻപാറ മുസ്ലിംജമാഅത്ത് ചീഫ് ഇമാം സിറാജുദ്ദീൻഭാഖവി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും.30 ന് രാത്രി 7ന് മതപ്രഭാഷണം.അനസ്മൗലവി ഉദ്ഘാടനം ചെയ്യും.കൊല്ലംകണ്ണനെല്ലൂർമുസ്ലീംജമാഅത്ത് ചീഫ് ഇമാം റിയാസ്മന്നാനി വഞ്ചിയൂർ പ്രഭാഷണം നടത്തും.സമാപനദിനമായ 31ന് വൈകിട്ട് 4 ന് നടക്കുന്ന അനുസ്മരണസമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഇ.എം.നസീർ അദ്ധ്യക്ഷത വഹിക്കും.ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.കെ.പി.സി.സിസെക്രട്ടറി ബി.ആർ.എം.ഷഫീർ,സി.പി.എം വിതുര ഏരിയാകമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,പരപ്പാറവാർഡ്‌മെമ്പർ ചായംസുധാകരൻ,മരുതുമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ,വിതുര ജമാഅത്ത് പ്രസിഡന്റ് പി.എ.റഷീദ്,ഷിജാദ്മന്നാനി,അനസ്മൗലവി,സുൽഫിക്കർബാഖവി, എന്നിവരും,വിവിധരാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരികനേതാക്കളും,പങ്കെടുക്കും.