
വർക്കല:വർക്കല നോർത്ത് റസിഡന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനവും കുടുംബസംഗമവും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ശശിമാവിൻമൂട് മുഖ്യാതിഥിയായിരുന്നു.അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങളും നൽകി.പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ ട്രഷറർ മോഹൻദാസ് സംസാരിച്ചു.ഷിബു.ആർ സ്വാഗതവും ഗംഗാസൂര്യപ്രകാശ് നന്ദിയും പറഞ്ഞു.