
തിരുവനന്തപുരം: 2004ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഐ.ജി അനൂപ് കുരുവിള ജോണിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിലെ ഡയറക്ടറായി നിയമിച്ചു. നാലുവർഷത്തേക്കാണ് നിയമനം. പൊലീസിൽ ട്രാഫിക്,റോഡ് സുരക്ഷാ ഐ.ജിയായിരുന്ന അനൂപിനെ കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രസർവീസിലേക്ക് വിട്ടുനൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.