കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ മുള്ളറംകോടും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. അടുത്തിടെ തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചതിനെ തൊഴിലാളികൾ സംഘം ചേർന്ന് വിരട്ടിയോടിക്കുകയായിരുന്നു.പ്രദേശത്തെ മരച്ചീനി,ചേന,ചേമ്പ് കൃഷികളെല്ലാം തന്നെ വ്യാപകമായി നശിപ്പിച്ചു. തുടർ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.പഞ്ചായത്തിലും കൃഷിഭവനിലും ഗ്രാമസഭയിലുമായി പരാതി നൽകിയിട്ടും ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ല.സമീപത്തെ ഏലായ്ക്ക് സമീപവും കാട് പിടിച്ച പുരയിടത്തിലും ഇവ തമ്പടിച്ച് പെറ്റുപെരുകുന്നുവെന്നാണ് പരാതി.