nss-camp

ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി.പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് നസീർ.ഇ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ വിളംബര ജാഥ ഫ്ളാഗ് ഒഫ് ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി,കെ.ഗോപകുമാർ,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പൽ ജസിജലാൽ,എച്ച്.എം.സുജിത്ത്.എസ് തച്ചപ്പള്ളി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അൻഷാദ് ജമാൽ,എസ്.എം.സി ചെയർപേഴ്സൺ ഷിബിന.എം,പ്രഥമ അദ്ധ്യാപിക സെയ്ദ.എസ്,സ്റ്റാഫ് സെക്രട്ടറി സന്തോഷ്‌ തോന്നയ്ക്കൽ,എൻ.എസ്.എസ് കോർഡിനേറ്റർ ദേവദാസ് ചെട്ടിയാർ തുടങ്ങിയവർ പങ്കെടുത്തു.