തിരുവനന്തപുരം: വേദാംഗങ്ങളിലെയും ശാസ്ത്ര ദർശന വിഭാഗങ്ങളുടെയും ജ്ഞാന പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയാണ് കാന്തള്ളൂർ ശാലയുടെ മുഖ്യലക്ഷ്യമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എൻ.പി ഉണ്ണി പറഞ്ഞു.കാന്തള്ളൂർ ശാലയും തൈത്തീരിയ പഠനസമിതിയും സംയുക്തമായി സംഘടിപ്പിച്ച നാലു ദിവസത്തെ വേദവേദാന്ത സമ്മേളനവും യജൂർവേദ ത്രിസന്നയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാന്തള്ളൂർ ശാല ഗവേഷണ കേന്ദ്രം ഡയറക്ടർ പ്രൊഫ. പി.സി മുരളീമാധവൻ അദ്ധ്യക്ഷത വഹിച്ചു.നടുവിൽ മഠം അദ്ധ്യക്ഷനും പുഷ്പാഞ്ജലി സ്വാമിയുമായ അച്യുതഭാരതി തീർത്ഥ സ്വാമി, പുനതിലക് വിദ്യാപീഠം പ്രൊഫസർ ഡോ. അംബരീഷ് ഘാരെ,എടമന നാരായണൻ പോറ്റി, ഡോ. പ്രദീപ് ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് നടന്ന സെമിനാറിൽ അഡയാർ റിസർച്ച് സെന്റർ മുൻ ഡയറക്ടർ ഡോ.കെ.എൻ നീലകണ്ഠൻ ഇളയത്,ഡോ. ഫാ. ഫ്രാൻസിസ്, ഡോ.ജി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.