
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രഥമ പൊതുയോഗം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.നഗരസഭ പരിധിയിലെ അജൈവ പാഴ്വ്സ്തുക്കൾ നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ.അനിതകുമാരി,ഡോ.എം.എ.സാദത്ത്,നഗരസഭാ സെക്രട്ടറി ആർ.മണികണ്ഠൻ,സി.കെ.സി.മാനേജർ നാഗേഷ്,വാർഡ് കൗൺസിലർമാർ,ഹരിത കർമ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.