
ചിറയിൻകീഴ്: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ആറാട്ടുകടവ് ശ്രീനാരായണ ഗുരുമണ്ഡപത്തിൽ നിന്ന് ശിവഗിരിയിലെത്തിയ മഹാതീർത്ഥാടന സംഗമ വാഹനയാത്രയ്ക്ക് മഹാസമാധി മന്ദിരത്തിനു മുന്നിൽ ഭക്തിനിർഭരമായ വരവേൽപ്പ്.സ്വാമി ശുഭോദാനന്ദ,തീർത്ഥാടന സ്വീകരണ കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,സ്വാഗത സംഘം ഭാരവാഹികളായ പ്രതിഭാ അശോകൻ,കൂട്ടിൽ രാജേന്ദ്രൻ, അനിൽ ആറ്റിങ്ങൽ എന്നിവർ ചേർന്ന് സാംസ്കാരിക സമിതി പ്രസിഡന്റ് വി.കെ.ശശിധരൻ, സെക്രട്ടറി സുദർശനൻ എന്നിവരെ പീതഷാൾ അണിയിച്ചു സ്വീകരിച്ചു. തുടർന്ന് മഹാസമാധിക്ക് മുന്നിൽ സമൂഹപ്രാർത്ഥനയും ഗുരുപൂജയും നടന്നു.തീർത്ഥാടകസംഘം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ സന്ദർശിച്ചു അനുഗ്രഹങ്ങളും ഗുരുപ്രസാദവും ഏറ്റുവാങ്ങി. തീർത്ഥാടന സംഗമ യാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, വനിതാ സംഘം യൂണിയൻ പ്രതിനിധികളായ നിമ്മി ശ്രീജിത്ത്,കീർത്തി ഷൈജു,എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ കെ.രഘുനാഥൻ,ജിജു പെരുങ്ങുഴി, നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപ സമിതി സെക്രട്ടറി ആർ.ഷിബു, ട്രഷറർ ഷിജോസ് ബാബു, ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത്,എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ശാഖാ പ്രസിഡന്റ് കെ.പി.ജലേഷ്‌കുമാർ, സെക്രട്ടറി അരുൾദാസ് എന്നിവർ നേതൃത്വം നൽകി.