തിരുവനന്തപുരം:ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള 'ഊർജ്ജസംരക്ഷണവും കാര്യക്ഷമതയും' എന്ന വിഷയത്തിൽ ഏകദിന ശില്‌പശാല സംഘടിപ്പിച്ചു.എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്‌ടറി ഹാളിൽ നടന്ന ചടങ്ങിൽ അനർട്ട് ടെക്‌നിക്കൽ ഡയറക്‌ടർ അനിൽകുമാർ.വി ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് ചീഫ് സ്‌മിത.എൽ.ജി അദ്ധ്യക്ഷത വഹിച്ചു.അജിത് മാമൻ, അബ്‌ദുൾ ഹഖ്, ആഷിത സുൽത്താന എന്നിവർ ക്ലാസുകളെടുത്തു.