anoop-menon

ഭാര്യ ഷേമയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് നടൻ അനൂപ് മേനോൻ. പ്രണയപൂർവം പങ്കുവച്ചു അനൂപിന്റെ കുറുപ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു.

ഉൗഷ്മളമായ വിവാഹവാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി. എന്റെ വലിയവലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപോലെ ഒരു മകളെ എനിക്ക് സമ്മാനിച്ചതിന് എന്റെ സാഹസിക യാത്രകളിൽ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകൾക്ക് നീയെന്ന സുന്ദരമായ മനസിന് ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിന് എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങൾക്ക് ഒരുപാടൊരുപാട് സ്നേഹം.അനൂപ് കുറിച്ചു.

ഏറെനാളത്തെ അടുപ്പത്തിനൊടുവിൽ 2014 ഡിസംബർ 27ന് അനൂപ് മേനോനും ഷേമ അലക്സാണ്ടറും വിവാഹിതരായത്. അനൂപിന്റെയും ക്ഷേമയുടെയും എട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. അതേസമയം രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് അനൂപ് .