
നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ ഉദ്ഘാടനം ചെയ്തു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ക്രിസ്മസ് സന്ദേശം നൽകി. ഫ്രാൻ ഭാരവാഹികളായ ടി.മുരളീധരൻ, ശശികുമാരൻ നായർ, തലയൽ പ്രകാശ്, എം.രവീന്ദ്രൻ, ജി.പരമേശ്വരൻ നായർ, എം.ജി.അരവിന്ദ്, വെൺപകൽ ഉണ്ണികൃഷ്ണൻ, പി.വേണുഗോപാൽ, തുളസീധരൻ നായർ,ഗണേഷ്,നജീബ് എന്നിവർ പങ്കെടുത്തു.
കരിപ്രകോണം ചർച്ച നഗർ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ് ഡോ.ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ ഡിസ്ട്രിക്ട് ചെയർമാൻ ശാന്തികുമാർ, പി.ഷൈജു, നഗരസഭ കൗൺസിലർമാരായ മാമ്പഴക്കര ശശി,ഷീബ സജു, മാദ്ധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തി മഠം, കാർട്ടൂണിസ്റ്റ് ഹരി ചാരുത, കവി ഉദയൻ, കൊക്കോട്, വാർഡ് വികസന സമിതി ചെയർമാൻ ബി.ബാബുരാജ്,രക്ഷാധികാരി സുകു, കെ.ജേക്കബ്, അജാഷ്, ജോമോൾ എന്നിവർ പങ്കെടുത്തു.