
നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഭരണസമിതി, ഇലക്ടറൽ റോൾ മെമ്പർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.യൂണിയൻ പ്രസിഡന്റായി പി.എസ് നാരായണൻ നായരെയും വൈസ് പ്രസിഡന്റായി ജി.പ്രവീൺ കുമാറിനെയും തിരഞ്ഞെടുത്തു.ഭരണസമിതി അംഗങ്ങളായി എം.എസ്. പ്രേംജിത് (വെൺപകൽ ),വിക്രമൻ നായർ ( ചെങ്കൽ), ശ്രീകാന്ത്. എസ് (ബാലരാമപുരം),ശ്രീകുമാർ.എ (വിഴിഞ്ഞം),ഭുവനചന്ദ്രൻ നായർ ( നെയ്യാറ്റിൻകര),സജുകുമാരൻ തമ്പി (പാറശാല), സുരേഷ് കുമാർ. എം
(മാരായമുട്ടം), ദാമോദരൻ നായർ ( പെരുങ്കടവിള ), ശിവകുമാർ ജെ ( കുളത്തൂർ), മാധവൻ പിള്ള (വെള്ളറട),രാജേന്ദ്രൻ (തിരുപുറം),വി.നാരായണൻ കുട്ടി (കുന്നത്തുകാൽ),എൻ.മധുകുമാർ (ധനുവച്ചപുരം) എന്നിവരെയും എൻ.എസ്.എസ് ഇലക്ടറൽ റോൾ മെമ്പറായി പി.എസ്.നാരായണൻ നായരെയും തിരഞ്ഞെടുത്തു.എൻ.എസ്.എസ് അസി.രജിസ്ട്രാർ വി.ഉണ്ണികൃഷ്ണൻ മുഖ്യ വരണാധികാരിയായ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ഇൻസ്‌പെക്ടർമാരായ കെ.ജി.ജീവകുമാർ,ജി.വിനോദ് കുമാർ,യൂണിയൻ സെക്രട്ടറി വി ഷാബു,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു.