തിരുവനന്തപുരം: ദീപ്തി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായുള്ള റാലിയും ഒപ്പു ശേഖരണവും നടന്നു.റാലിയും സിഗ്‌നേച്ചർ കാമ്പെയിനും മുൻ കേരള ഗാർമെൻസ് ചെയർമാൻ വി.ആർ. രാജുമോൻ ഉദ്ഘാടനം ചെയ്തു.കേരള എനർജി മാനേജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് സെന്റർ ആൻഡ് ഡെവലപ്പ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗിരിജ, ജി. നായർ, വിജയദാസ് പണ്ഡിറ്റ്, വിതുര മുരളീധരൻ, കല്ലിയൂർ ലത എന്നിവർ പങ്കെടുത്തു.