sivagiri-fest-kseb-pavili

ശിവഗിരി: തീർത്ഥാടനനവതി പ്രമാണിച്ച് ആരംഭിച്ച ശിവഗിരി ഫെസ്റ്റ് 2022-23ലെ കെ.എസ്.ഇ.ബി പവിലിയൻ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഭദ്രദീപം കൊളുത്തി. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സതീശൻ സംസാരിച്ചു. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ.ആർ.ബിജു സ്വാഗതവും ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അനിത ജി. നായർ നന്ദിയും പറഞ്ഞു.