നെയ്യാറ്റിൻകര: കേരള സിദ്ധവൈദ്യ റിസർച്ച് ആൻഡ് വെൽഫയർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സിദ്ധവൈദ്യ സംഗമവും ഔഷധസസ്യ പ്രദർശനവും സംഘടിപ്പിക്കും.29ന് രാവിലെ 9 ന് നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ഔഷധസസ്യ പ്രദർശനം നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹനനും 10ന് നടക്കുന്ന സിദ്ധവൈദ്യ സംഗമം കെ.ആൻസലൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് അഡ്വ.എൻ.ബെൻസർ അദ്ധ്യക്ഷത വഹിക്കും.പാരമ്പര്യ വൈദ്യന്മാരെ ജില്ലാ പഞ്ചായത്ത് പ്രസിസന്റ് അഡ്വ.ഡി.സരേഷ് കുമാർ ആദരിക്കും. തുടർന്ന് 'പാരമ്പര്യ സിദ്ധ വൈദ്യവും വെല്ലുവിളികളും ' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനം ഡോ.എ.നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും തിരിച്ചറിയൽ കാർഡ് വിതരണവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്യും.