കഴക്കൂട്ടം: ക്രിസ്‌മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെ പുത്തൻതോപ്പിൽ നിന്ന് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്നലെ രാവിലെ രണ്ടിടത്തായി കരയ്‌ക്കടിഞ്ഞു. പുത്തൻതോപ്പ് ഷൈൻ നിവാസിൽ ശ്രേയസ് (17),​​ കണിയാപുരം മസ്‌താൻമുക്കിൽ വെട്ടാട്ടുവിള വീട്ടിൽ സാജിദ് (19) എന്നിവരുടെ​ മൃതദേഹമാണ് പെരുമാതുറ മുതലപ്പൊഴിക്ക് സമീപവും പുതുക്കുറിച്ചിയിലുമായി ഇന്നലെ രാവിലെയോടെ കണ്ടെത്തിയത്. ഇരുവരുടെയും സംസ്‌കാരം ഇന്നലെ നടന്നു.

ക്രിസ്‌മസ് ദിനത്തിൽ തുമ്പയ്‌ക്ക് സമീപം കാണാതായ ആ​റാ​ട്ടുവ​ഴി​ ​സ്വ​ദേ​ശി​ ​ഫ്രാ​ങ്കോ​ ​ബെ​യ്സി​ൽ​ ​(38​),​ അഞ്ചുതെങ്ങ് ഭാഗത്തെ ​ക​ട​ലി​ൽ​ ​കാ​ണാ​താ​യ ​മാ​മ്പള്ളി​ ​സ്വ​ദേ​ശി​ ​സ​ജ​ൻ​ ​ആ​ന്റ​ണി​ ​(34​)​ ​എ​ന്നി​വ​രു​ടെ​ ​മൃ​ത​ദേ​ഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഫ്രാങ്കോ ബെയ്സിലിന്റെ മൃതദേഹവും ഇന്നലെ സംസ്‌കരിച്ചു.