
നെടുമങ്ങാട്:ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് നാട്ടറിവ് നാട്ടുവെളിച്ചം ഡി.കെ.മുരളി എം.എൽ.എ ആനാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു.ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ,പ്രിൻസിപ്പൽ ഷംനാദ്,ഡോ.ചിത്ര അശോക്,അനിൽകുമാർ,വേങ്കവിള സജി,അശ്വതി,കവിത,ബൈജു,ജ്യോതി ബാസ്,ഷജീർ,സുനിൽ,രാഹുൽ എന്നിവർ പങ്കെടുത്തു.ക്യാമ്പ് ജനുവരി 1ന് സമാപിക്കും.