
കാട്ടാക്കട: പെൻഷൻകാരെ ദ്രോഹിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.കേരള സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജെ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസന്റ് എം. എൽ.എ,കെ.എസ്.ശബരിനാഥൻ,അഡ്വ.കെ.ആർ.കുറുപ്പ്,
ആർ.വി.രാജേഷ്,മലയിൻകീഴ് വേണുഗോപാൽ,എം.ആർ.ബൈജു, വണ്ടന്നൂർ സദാശിവൻ,മറുകിൽ ശശി,ജി.പരമേശ്വരൻ നായർ,ആർ. രവികുമാർ,പി.ജയകുമാർ,കെ.ആർ.ക്ലീറ്റസ്,കൊഞ്ചിറ റഷീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.