
പാറശാല: റോട്ടറി ക്ലബ് ഒഫ് കാരോട് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മേജർ ഡോണർ ബാബുമോൻ പ്രസിഡന്റ് ഡോ.ശശിധരന് ചാർട്ടർ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് ഒഫ് കാരോട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.അസിസ്റ്റന്റ് ഗവർണർ മനോഹരൻ നായർ,കാരോട് റോട്ടറി ക്ലബ് സെക്രട്ടറി സജു,ട്രഷറർ സിന്ധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.