ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളുമായി എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ. യൂണിയനു കീഴിലുള്ള ആറ്റിങ്ങൽ ടൗൺ,ചാത്തമ്പറ,പേരേറ്റിൽ, മേലാറ്റിങ്ങൽ,തോട്ടവാരം, വാളക്കാട്, അവനവൻചേരി, കോരാണി, മാമം, താഴെ ഇളമ്പ, കരിച്ചിയിൽ ,ഇടയ്ക്കോട്, ചെമ്പൂർ മുദാക്കൽ, ആലംകോട്, പൊയ്കമുക്ക്, പ്ലാമറക്കോണം, ഗുരു വൈഭവം ചാത്തമ്പറ, കൊച്ചാലുംമൂട് , ഞാറയ്ക്കാട്ടു വിള, മണമ്പൂർ , വയൽവാരം ചെറുവള്ളിമുക്ക്, മണനാക്ക്, ഒറ്റൂർ എന്നീ 28 ശാഖകളിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മറ്റ് ശാഖാ ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റ്, വനിതാസംഘം, സൈബർ സേന, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങി ഇതര പോഷക സംഘടനകളുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം 90-മത് ശിവഗിരി തീർത്ഥാടനം വമ്പിച്ച വിജയമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കമായി. എല്ലാ ശാഖാ കേന്ദ്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പതാകകളാലും വൈദ്യുത ദീപാലങ്കാരങ്ങളാലും മോടി പിടിപ്പിക്കണം. വിവിധയിടങ്ങളിൽ നിന്നും മുൻകൂട്ടി അറിയിച്ചുവരുന്ന ശാഖാ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ എത്തിച്ചേരുന്ന പദയാത്രകൾക്കും,തീർത്ഥാടകർക്കും സ്വീകരണം നൽകും. പേരേറ്റിൽ, മേലാറ്റിങ്ങൽ, ഒറ്റൂർ, മണമ്പൂർ വയൽവാരം എന്നീ ശാഖകളിൽ നിന്ന് പദയാത്രകളും, മറ്റ് ശാഖകളിൽ വാഹന ഘോഷയാത്രകളും സംഘടിപ്പിക്കും. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, സെക്രട്ടറി എം.അജയൻ, വൈസ് പ്രസിഡന്റ് വി. ഷാജി, കൗൺസിലർമാരായ സുധീർ, റോയൽ അജി, സുജാതൻ, അജു കൊച്ചാലുംമൂട് , ദഞ്ചുദാസ് ചെറുവള്ളിമുക്ക്, സുരേഷ് ബാബു, ഷാജി, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് നിഷാന്ത് രാജൻ, വൈസ് പ്രസിഡന്റ് അയ്യപ്പദാസ്, സെക്രട്ടറി അജു, ജോയിന്റ് സെക്രട്ടറിമാരായ ജയ പ്രസാദ്, അഭിലാഷ്, കേന്ദ്ര കമ്മിറ്റിയംഗളായ സൂരജ് , അഭിലാഷ് തുടങ്ങിയവർ ശാഖാ തലത്തിലും, യൂണിയൻ തലത്തിലും നേതൃത്വം നൽകും.