തിരുവനന്തപുരം : കുളമുട്ടം അഷറഫ് പ്രവാസി പുരസ്കാരത്തിന് ചാന്നാങ്കര ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും ഷാർജ കെ.എം.സി.സി. വൈസ് പ്രസിഡന്റുമായ ചാന്നാങ്കര കബീറിനെ തിരഞ്ഞെടുത്തു.യു.എ.ഇ.യിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവപ്രവർത്തകനും പ്രവാസി പത്രപ്രവർത്തകനായിരുന്ന കുളമുട്ടം അഷറഫിന്റെ പേരിലുള്ളതാണ് പുരസ്കാരം.പുതുവർഷ ദിനത്തിൽ രാവിലെ 10ന് ട്രിവാൻഡ്രം ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ

മന്ത്രി ജി.ആർ.അനിൽ പുരസ്കാരം നൽകും.കുട്ടികൾക്കുള്ള ചികിത്സാ സഹായം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിതരണം ചെയ്യും.പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തും.മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും.