aa

തിരുവനന്തപുരം: ഖത്തറിലെ പ്രവാസി സംഘടനയായ ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് ഏർപ്പെടുത്തിയ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്. ഒരു ലക്ഷത്തി ഒന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.