chol

കിളിമാനൂർ:കിളിമാനൂർ ബി.ആർ.സി പരിധിയിലെ ഭിശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ജി.എച്ച്.എസ്.എസിലെ പ്രതിഭയായ ഗൗരിയും നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിതയും ചേർന്ന് നിർവഹിച്ചു.ക്യാമ്പ് വിശദീകരണം കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ.സാബു നിർവഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ബി.അനശ്വരി, മെമ്പർമാരായ എസ്.ഉഷ,ബി.യു.അർച്ചന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. പ്രദീപ് സ്‌പെഷ്യൽ എജ്യൂക്കേറ്റർ എം.ഷാമില,സി.ആർ.സി കോർഡിനേറ്റർ സ്മിത,എസ്.എം.സി ചെയർമാൻ എസ്.കെ.സുനി എന്നിവർ സംസാരിച്ചു.നഗരൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു.പി.ടി.എ പ്രസിഡന്റും സ്വാഗത സംഘം കൺവീനറുമായ ആർ. രതീഷ് സ്വാഗതം പറഞ്ഞു.ബി.ആർ.സി പരിശീലകനായ ബി.ഷാനവാസ് നന്ദി പറഞ്ഞു.