
കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ മിയോവാക്കി വനവത്കരണ പദ്ധതിക്ക് തുടക്കമായി.കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ അങ്കണത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.ജനപ്രതിനിധികളായ ബി. ജയചന്ദ്രൻ, ആശ ,ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഡോ.കെ .സതീഷ് കുമാർ,ജില്ലാ കോർഡിനേറ്റർ എ.ഷിനു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. സലിം . ദേവസ്വം ബോർഡ് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ബി.എസ്. സജികുമാർ എന്നിവർ പങ്കെടുത്തു.