വിതുര:ഏകത എന്ന ഏകാംഗനാടകം 13 ഭാഷകളിൽ അവതരിപ്പിച്ച് ബുക്ക് ഒഫ് റക്കാർഡ്സിൽ ഇടം നേടിയ വിതുര സുഹൃത്ത് നാടകളരി ചെയർമാൻ വിതുര ആർ.സുധാകരന് ഫ്രറ്റേണിറ്റി ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുരമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.വിതുര സി.ഐ എസ്.അജയ്കുമാർ ഫലകവും പൊന്നാടയും അണിയിച്ചു.അനുമോദനയോഗം ആകാശവാണി മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.സതീശചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അയ്യപ്പൻപിള്ള,മുളയ്‌ക്കോട്ടുകര റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ.സി.നായർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ വിതുരറഷീദ്,മണ്ണറവിജയൻ,ബി.എൽമോഹനൻ,ടി.വി.പുഷ്‌ക്കരൻനായർ,കെ.വിജയരാജൻ,മുരുകേശൻ,പൊൻപാറസതീശൻ,എൻ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.