porva-vidharthisangamam

ആറ്റിങ്ങൽ:മടവൂർ എൻ.എസ്.എസ് ഹൈസ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം ഓർമ്മച്ചെപ്പ് മടവൂർ എൻ.എസ്.എസ്.എച്ച്.എസിൽ നടന്നു. അദ്ധ്യാപകൻ എസ്.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. പൂർവ അദ്ധ്യാപകരായ ഗോപാലക്കുറുപ്പ്,ശശിധരൻ,ശ്യാമ,സതി,കനകമ്മ,ലീല എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥികളായ മടവൂർ രാധാകൃഷ്ണൻ,ഉണ്ണി മടവൂർ,ഗോപകുമാർ,പ്രതാപൻ,അജിത്,ഷമ്മി കപൂർ,സന്തോഷ്,ബൈജു കുമാർ,ലത,അംബിക, ശ്രീജ തുടങ്ങിയവർ അദ്ധ്യാപകരെ പൊന്നാടയണിയിച്ചു.