കടയ്ക്കാവൂർ: വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ സപ്തദിന സഹവാസക്യാമ്പ് നിറവ് 2022എന്നപേരിൽ മരുതൻ വിളാകം ഗവ. എൽ.പി.ജി.എസിൽ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, കേരള എക്സൈസ്, വനിത ശിശുവികസന വകുപ്പ്, നാഷണൽ ഹെൽത്ത്‌ മിഷൻ, ഐ.എം.എ തുടങ്ങിയ വകുപ്പുകളുടെ സഹകരണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം വക്കം പഞ്ചായത്ത്‌ പ്രസിഡന്റ് താജുനിസ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മഞ്ജുമോൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ജൂലി, ജയ എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിനിമോൾ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത്ത് നന്ദിയും പറഞ്ഞു.