
മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് മേൽതോന്നയ്ക്കൽ വില്ലേജ് ഡിജിറ്റൽ റീ സർവേയുടെ ക്യാമ്പ് ഓഫീസിന്റെ ഉദ്‌ഘാടനം ഇടയാവണം എൻ.എസ്.എസ് കരയോഗത്തിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജുമൈലാബീവി,ശ്രീലത,എസ്.ജയ,തോന്നയ്ക്കൽ രവി,ബിന്ദു ബാബു, മേൽതോന്നയ്ക്കൽ വില്ലേജ് ഓഫീസർ മധു,ഡിജിറ്റൽ സർവേ സൂപ്രണ്ട് ബീനാകുമാരി,കെ.എസ് അസി.ഡയറക്ടർ വി.പ്രകാശ്, ടെക്‌നിക്കൽ അസിസ്റ്റന്റ് അബ്‌ദുൾ ഖഫൂർ, ഉദ്യോഗസ്ഥരായ അനിതാകുമാരി,ബിനു,അഷിത തുടങ്ങിയവർ പങ്കെടുത്തു.