കടയ്ക്കാവൂർ: പത്രപ്രവർത്തന മേഖലയുടെ കുലപതിയും സാമൂഹ്യ പരിഷ്‌കർത്താവുമായ വക്കം മൗലവിയുടെ 150-ാമത് ജന്മവാർഷികം പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വക്കം മൗലവിയുടെ ജന്മനാടായ വക്കത്ത് സാംസ്കാരിക സമുച്ചയവും റഫറൻസ് ലൈബ്രറിയും പൂർണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കടയ്ക്കാവൂരിൽ നടന്ന യോഗം പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന രക്ഷധികാരി എ.ആർ. ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. ഡോ.അശോക് ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ഡോ.വർക്കല ശ്രീകുമാർ,വക്കം മനോജ്‌,സന്തോഷ്‌ പുന്നയ്ക്കൽ,മീനമ്പലം സുധീർ,പാരിപ്പള്ളി ഡേറ്റാ ബിജു,പാരിപ്പള്ളി റോയ്,അനൂപ് ഈപ്പൻ,വക്കം ഷാജി,മുണ്ടയ്ക്കൽ ബൈജു ഷെരിഫ്,ബൈജു ആലും മൂട്ടിൽ,അഡ്വ.മണികണ്ഠദാസ് തുടങ്ങിയവർ സംസാരിച്ചു.