
ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ മുപ്പതിലേറെ വർഷക്കാലം പത്രലേഖകനായി പ്രവർത്തിച്ച ബി.അനിൽകുമാറിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത്‌വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മുൻ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സുഹൃത് വേദി പ്രസിഡന്റ് കെ.ശ്രീവത്സൻ അദ്ധ്യഷത വഹിച്ചു. അംബിരാജ,എസ്.താണവനാചാരി,അഡ്വ.എം.മുഹസിൻ, മണനാക്ക് ഷിഹാബുദ്ദീൻ, എൻ.സാബു,ഉമേഷ് മുരളിരാജ്,എം. സൈഫുദ്ദീൻ, കെ.സുനിൽകുമാർ,കൃതി ശ്രീകുമാർ,വഞ്ചിയൂർ ഉദയൻ,ബാബുരാജ്, കെ.നിസാം, ബി.ആർ.ഷിബു, നന്ദകുമാർ, എൻ.അയ്യപ്പൻ, വിജയൻ പാലാഴി, ദീപക് രാജേന്ദ്രൻ എം.കെ.ഹരികുമാർ എനിവർ സംസാരിച്ചു.