
അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ നായിക. എ.കെ. 62 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. യെന്നെ അറിന്താൽ എന്ന ചിത്രത്തിനുശേഷം അജിത്തും തൃഷയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.ഇടവേളയ്ക്കുശേഷം അജിത്തും തൃഷയും ഒരുമിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനാണ് തൃഷയുടേതായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിലും തൃഷ ആണ് നായിക. അതേസമയം തുനിവ് ആണ് റിലീസിന് ഒരുങ്ങുന്ന അജിത് ചിത്രം.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം റിലീസ് ചെയ്യും.