cded

നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുതുക്കി പണിത ഉത്സവ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയും കൃഷ്ണതീരം റിസോർട്ട് എം.ഡിയുമായ കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്.അനിൽകുമാർ, കൃഷ്ണതീരം റിസോർട്ട് ഡയറക്ടർ സി.ആർ.സജിത, റാണി, അഭിജിത്ത് ഫൗണ്ടേഷൻ രക്ഷാധികാരി ഡോ.ഗംഗ പ്രസാദ്,ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ വിവേക് പോറ്റി, മേൽശാന്തി ജി.ശങ്കരനാരായണൻ, മാതൃസമിതി ഭാരവാഹികളായ രമാദേവിയമ്മ, സിന്ധു ജി.നായർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.