photo

പാലോട്: മുൻവൈരാഗ്യത്തിന്റെ പേരിൽ കുടവനാട് സ്വദേശി വിജയകുമാരൻ നായരെയും കുടുംബത്തെയും വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത തൊളിക്കോട് മുതിയൻകാവ് ആറ്റരികത്ത് വീട്ടിൽ സജിത് എന്ന കണ്ണനെ പാലോട് പൊലീസ് പിടികൂടി.ഇയാൾ ഇപ്പോൾ നന്ദിയോട് ആലംപാറ പാറമുകൾ വീട്ടിലാണ് താമസം. ആക്രമണത്തിൽ വിജയകുമാറിനും ഭാര്യാ സഹോദരൻ ഷിബുവിനും ഗുരുതര പരിക്കേറ്റിരുന്നു. ചികിൽസയിലാണിപ്പോഴും .ഇയാൾ ഗുണ്ട, മാഫിയ ബന്ധമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ.പി.ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.