
ആറ്റിങ്ങൽ: മണമ്പൂർ ഗവ.യു.പി.സ്കൂൾ 2023 ൽ ശതാബ്ദിയിലെത്തുന്നതിന്റെ ഭാഗമായി നടന്ന ആലോചനായോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് വി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കവി മണമ്പൂർ രാജൻബാബു, വാർഡംഗം നിമ്മി അനിരുദ്ധൻ,അഡ്വ.വി. മുരളീധരൻ പിള്ള, ജി. പ്രഫുല്ലചന്ദ്രൻ ,ബി. രതീഷ്കുമാർ, പി.രാജദേവൻ, ഡി.ഭാസി, ജെ.മുരളീധരൻ, എസ്.ശ്രീവത്സൻ, ആർ.സെയ്ൻ, ജി. രതീഷ്, എം.മണിലാൽ, എം.എസ്.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.ഐ. രാജൻ സ്വാഗതവും എസ്.അനിത നന്ദിയും പറഞ്ഞു.