cg

നെയ്യാറ്റിൻകര: കോൺഗ്രസ് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ആറാലുംമൂട് മണ്ഡലം കമ്മിറ്റി ആശുപത്രി ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. മാരായമുട്ടം സുരേഷ്, വിനോദ് സെൻ, നിനോ അലക്സ്, ആർ.വി.രതീഷ്, അഡ്വ.എൽ.എസ്.ഷീല, സുഭാഷ് ഗോപാലകൃഷ്ണൻ നായർ, ജഹാംഗീർ, ജയരാജ് തമ്പി, നാസർ, ജബ്ബാർ മണലൂർ ജയൻ, രാജേന്ദ്രൻ ,സുനിൽ പ്രവീൺ രാജ് ,സജീവ് കുമാർ, അനു തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ ടി.സുകുമാരൻ, കൗൺസിലർമാരായ പെരുമ്പഴുതൂർ ഗോപൻ,വടകോട് അജി, പെരുമ്പഴുതൂർ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.