joint-council-march

വർക്കല: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ വർക്കല സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും നോർത്ത് ജില്ലാസെക്രട്ടറി കെ.സുരകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് എസ്.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാജോയിന്റ് സെക്രട്ടറി ബൈജുഗോപാൽ, വൈസ് പ്രസിഡന്റ് വൈ.സുൽഫിക്കർ, ജില്ലാകമ്മിറ്റി അംഗം എസ്.സുരേഷ്, മേഖലാസെക്രട്ടറി എ.ആർ.അരുൺജിത്ത്, സജീവ് തുടങ്ങിയവർ സംസാരിച്ചു.