തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡി.സി.പി വി.അജിത് അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ രാത്രി 10 വരെ ശംഖുംമുഖം ആഭ്യന്തര എയർപോർട്ട് മുതൽ കോവളം വരെയും വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോവളം മുതൽ വെട്ടുറോഡ് വരെയും ചാക്ക മുതൽ ആഭ്യന്തര എയർപോർട്ട് വരെയുമാണ് നിയന്ത്രണം. അവശ്യ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ചാക്ക,ഈഞ്ചയ്ക്കൽ,തിരുവല്ലം,കോവളം,വെൺപാലവട്ടം,കുഴിവിള, മുക്കോലയ്ക്കൽ, ആറ്റിൻകുഴി, വെട്ടുറോഡ് തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.