തിരുവനന്തപുരം: കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷ സമാപനവും ന്യൂഇയർ ആഘോഷവും ഒത്തുചേരുന്ന ഡിസംബർ ഫെസ്റ്റ് 2022 നാളെ വൈകിട്ട് 6ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു,​ വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുക്കും. കൗമുദി ടി.വിയിലെ അളിയൻസ്,​ ഓ മൈ ഗോഡ് എന്നീ ജനപ്രിയ പരിപാടികളിലെ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ്,​ രാജധാനി, ബാങ്കിംഗ് പാർട്‌ണർ ബാങ്ക് ഒഫ് ബറോഡ,​ സഹ സ്പോൺസർമാരായ ചുങ്കത്ത് ജൂവലറി,​ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ്,​ എസ്.കെ ഹോസ്പിറ്റൽ,​ ട്രിവാൻഡ്രം മോട്ടോഴ്സ്,​ അമരാലയ ശുശ്രുത ഫാർമ,​ ഫാമിലി പ്ളാസ്റ്റിക്സ്,​ ഇന്ത്യൻ ഓയിൽ,​ അനെർട്ട്,​ കെ.എസ്.ഇ.ബി പ്രതിനിധികൾക്കും ഉപഹാരം സമ്മാനിക്കും. ചടങ്ങിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതാ സുരേഷും നയിക്കുന്ന ബാൻഡ് ഷോയും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് മുൻഗണന.