തിരുവനന്തപുരം: ടാറ്റാ ഇലക്ട്രോണിക്സിന്റെ തമിഴ്നാട്ടിലെ ഹൊസൂർ അത്യാധുനികമായ ഫാക്ടറിയിലേക്ക് പ്ലസ്ടു പാസായ 18നും 20നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികളെ ജൂനിയർ ടെക്നിഷ്യൻ തസ്തികയിലേക്ക് 16,577 രൂപ പ്രതിമാസ വേതനത്തോടെ റിക്രൂട്ട് ചെയ്യുന്നു. 12 ദിവസത്തെ സൗജന്യ ട്രെയിനിംഗിന് ശേഷം ജോലിയിൽ സ്ഥിരപ്പെടുത്തും. താമസസ്ഥലം, ഭക്ഷണം യാത്രസൗകര്യം എന്നിവ കമ്പനി തന്നെ കുറഞ്ഞ നിരക്കിൽ നൽകും. ഒരുവർഷം ജോലി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ ഒരു മുതിർന്ന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനുള്ള അവസരവും ലഭിക്കും. ചേങ്കോട്ടുകോണത്തുള്ള എസ്.എൻ പബ്ലിക് സ്‌കൂളും കഴക്കൂട്ടത്തെ റീജിയണൽ ഡയറക്ടറേറ്റ് ഒഫ് സ്‌കിൽ ഡെവലപ്പ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പും ചേർന്നാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഫോൺ:04712713232, 9995975767. gurudevan2022@gmail.com