
നെടുമങ്ങാട്:സി.പി.ഐ അരുവിക്കര മണ്ഡലത്തിലെ പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ 154 പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലെ ബഹുജനങ്ങളിൽ നിന്ന് സ്വരൂപിച്ച പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങുന്ന പ്രചാരണ ജാഥ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ,സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുര സന്തു,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മണ്ഡലം കമ്മിറ്റി അംഗവുമായ അരുവിക്കര വിജയൻ നായർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.എ.റഹീം,ബ്രാഞ്ച് സെക്രട്ടറി ഇ.എം.റഹീം,എൻ.മനോഹരൻ നായർ,എ.ബി.ജോയ് തുടങ്ങിയവർ പങ്കെടുത്തു.