general

ബാലരാമപുരം: ബസ് യാത്രക്കിടെ 17 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിടിയിൽ. കാട്ടാക്കട കട്ടയ്ക്കോട് തിരുഹൃദയ മന്ദിരത്തിൽ ഷാജി(50)​ആണ് പിടിയിലായത്. ഡിസംബർ ഒന്നിന് ബാലരാമപുരം ഭാഗത്തേക്കുവരുമ്പോൾ ബസ്സിൽവച്ച് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. അന്നേദിവസം തന്നെ പെൺകുട്ടി ബാലരാമപുരം പൊലീസിൽ പരാതിയും നൽകിയിരുന്നു. പോക്സോ നിയമപ്രകാരം നടപടിയെടുക്കും.