
തിരുവനന്തപുരം: പോസ്റ്റോഫീസ് നിക്ഷേപത്തട്ടിപ്പിൽ വനിതാ ഏജന്റിന് 18 വർഷം തടവ്. പത്തനംതിട്ട, കുളനട പോസ്റ്റോഫീസിൽ മഹിളാ ഏജന്റായിരുന്ന കുളനട സ്വദേശിനി പി.ജി സരളകുമാരിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
1989 മുതൽ മഹിളാ ഏജന്റായി പ്രവർത്തിച്ചിരുന്ന സരളകുമാരി 2000- 2005 കാലഘട്ടത്തിൽ 34 നിക്ഷേപകരിൽ നിന്നും സ്വീകരിച്ച 1.58 ലക്ഷം രൂപയാണ് വെട്ടിച്ചത്. പത്തനംതിട്ട, വിജിലൻസ് യുണിറ്റ് രജിസ്റ്റർ ചെയ്ത ആറു കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ മൂന്ന് വർഷം വീതം തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും.
. പത്തനംതിട്ട, വിജിലൻസ് യുണിറ്റ് മുൻ ഡിവൈ.എസ്.പി സി.പി ഗോപകുമാർ രജിസ്റ്റർ ചെയ്ത ആറു കേസുകളുടെയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത് പത്തനംതിട്ട, വിജിലൻസ് യുണിറ്റ് മുൻ ഡിവൈ.എസ്.പി ബേബി ചാൾസാണ്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജരായി.